HSA സോഷ്യൽ സയൻസ്

ഇന്ന് 1200-മാണ്ട് മകരം 29 ചൊവ്വാഴ്ച.

By Kuriakose Niranam 

1. പാമീർ പർവതക്കെട്ടിൽ ഉൾപ്പെടാത്ത പർവതനിര ഏത്?

A.കാരക്കോറം

B.ടിയാൻഷാൻ

C.ഹിന്ദുക്കുഷ്

D.ഹിമാദ്രി


2. ഡൽഹി ഏത് പർവ്വതത്തിന്റെ ചരിവിലാണ് സ്ഥിതിചെയ്യുന്നത്?

A.ഹിമാദ്രി

B.ഹിമാചൽ

C.ശിവാലിക്ക്

D.ആരവല്ലി.


3.കൈമൂർ കുന്നുകൾ ഏത് പർവതത്തിന്റെ ഭാഗമാണ് ?

A.സാത്പുര

B.വിന്ധ്യാ പർവതം

C.ശിവാലിക്ക്

D.ഇവ ഒന്നുമല്ല.


4. ഹിമാലയത്തിന്റെ തുടർനിരകൾ അവസാനിക്കുന്നത് എവിടെ?

A.പശ്ചിമ ബംഗാൾ

B.മ്യാൻമാർ

C.ആൻഡമാൻ

D.മണിപ്പൂർ


5.ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്തെ പർവ്വതനിര ഏത് ?

A.ഹിമാദ്രി

B.കാറക്കോറം

C.ഹിന്ദുക്കുഷ്

D.ഹിമാചൽ


6.ഹിമാലയം രൂപം കൊണ്ടത് ?

A.ഭ്രംശനം മൂലം

B.വലനം മൂലം

C.അഗ്നിപർവ്വതം മൂലം

D.ഛേദക സീമ മൂലം


7. ഇന്ത്യൻ ഫലകത്തിൽ ഉൾപ്പെടുന്ന വൻകര ഏത് ?

A.ഇന്തോനേഷ്യ

B.ആഫ്രിക്ക

C.മ്യാൻമാർ

D.ആസ്ട്രേലിയ.


8.മധ്യ ഹിമാലയം ഏത് നദികളുടെ ഇടയിൽ സ്ഥിതി ചെയ്യുന്നു?

A.സിന്ധുവിനും കാളി നദിക്കും ഇടയിൽ.

B.കാളി നദിക്കും ടീസ്റ്റ നദിക്കും ഇടയിൽ

C.ടീസ്റ്റ നദിക്കും ബ്രഹ്മപുത്രക്കും ഇടയിൽ

D.സിന്ധുവിനും ടീസ്റ്റാ നദിക്കും ഇടയിൽ


9.ജമ്മുവിനെ കാശ്മീരുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?

A.ബനിഹാൽ ചുരം

B.ബാരലച്ചാ ചുരം

C. നാഥുല ചുരം

D. റോഹ്താങ് ചുരം


10.വടക്ക് ദിശയിൽ നിന്ന് ശരിയായ ക്രമത്തിൽ എഴുതുക?

A.ഹിമാദ്രി,കാറക്കോറം,ലഡാക്ക്

B.ലഡാക്ക്,ഹിമാചൽ,കാറക്കോറം

C.കാറക്കോറം,ഹിമാദ്രി,ഹിമാചൽ

D.ഹിമാദ്രി,ഹിമാചൽ,ലഡാക്ക്,


11.ഉത്തരമഹാസമതലത്തോടെ ചേർന്ന് കിടക്കുന്ന ഹിമാലയ നിരയേത്?

A.ഹിമാചൽ

B.സിവാലിക്ക്

C.ആരവല്ലി

D.ഹിമാദ്രി


12. പടിഞ്ഞാറ് നിന്ന് ക്രമത്തിൽ ഹിമാലയത്തിലെ കൊടുമുടികൾ കണ്ടെത്തുക?

A.എവറസ്റ്റ്,നന്ദാദേവി,കാഞ്ചൻജംഗ

B.നംഗപർവ്വതം,നന്ദദേവി,എവറസ്റ്റ്

C.നാംചബർവ,നന്ദാദേവി,എവറസ്റ്റ്

D.കാഞ്ചൻജംഗ,എവറസ്റ്റ്,നന്ദാദേവി


13.ഇന്നത്തെ ഹിമാലയത്തിന്റെ സ്ഥാനത്ത് ഉണ്ടായിരുന്ന പ്രാചീന സമുദ്രം ഏത്?

A.പന്തലാസ

B.തെഥിസ്

C.തലാസ

D.യുറാൽ 


14.കൃഷ്ണഗിരി എന്നറിയപ്പെടുന്ന പർവത നിര ഏത്?

A.ഹിമാചൽ

B.ഹിമാദ്രി 

C.ആരവല്ലി

D.കാറക്കോറം


15.താർ മരുഭൂമിയുടെ രൂപീകരണത്തിന് കാരണമായ പർവ്വതം ഏത്?

A.ഹിമാദ്രി

B.ആരവല്ലി

C.ഹിമാചൽ

D.ശിവാലിക്ക്


16.ട്രാൻസ് ഹിമാലയത്തിൽ ഉൾപ്പെടാത്തത് ഏത് ?

A.ഹിമാദ്രി

B.സസ്കർ

C.ലഡാക്ക്

D.കാറക്കോറം


17. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടാത്ത രാജ്യം ഏത്?

A.പാകിസ്ഥാൻ

B.നേപ്പാൾ

C.മ്യാൻമാർ

D.ബംഗ്ലാദേശ്


18.കൈബർ ചുരം ഏത് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?

A.പാക്കിസ്ഥാനെയും ചൈനയെയും

B.ചൈനയെയും അഫ്ഗാനിസ്ഥാനെയും

C.പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും

D.ഇന്ത്യയെയും പാകിസ്താനെയും


19.ഇന്ത്യയോട് ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്ന പഴയ സോവിയറ്റ് യൂണിയനിൽ ഉൾപെട്ടിരുന്ന രാജ്യം ഏതാണ് ?

A.കിർഗിസ്ഥാൻ

B.താജിക്കിസ്താൻ

C.ഖസാക്കിസ്ഥാൻ

D.അസർബൈജാൻ


20.പ്രാചീന വൻകരയായ ഗോൾഡ്വാനാ ലാൻഡിൽ ഉൾപ്പെടാത്ത രാജ്യം ഏത്?

A.ഇന്ത്യ

B.പാക്കിസ്ഥാൻ

C.മ്യാന്മാർ

D.ബംഗ്ലാദേശ്


Popular posts from this blog

ICDS സൂപ്പർവൈസർ തസ്തികയിലേക്ക് പത്തുവർഷം പരിചയമുള്ള അംഗൻവാടി ടീച്ചർമാർക്ക് അപേക്ഷിക്കാം

നാഷണലൈസ്ഡ് ബാങ്കുകളിൽ 4445 ഒഴിവുകൾ.യോഗ്യത ഡിഗ്രി

CURRENT AFFAIRS